Story
ഭക്തന്റെ ഉപാസനയിൽ പ്രീതയായി ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ടു എന്ന ഐതിഹ്യം 2018-ൽ നടന്ന താംബൂല പ്രശ്നത്തിലൂടെയും ശരിവയ്ക്കപ്പെട്ടിട്ടുണ്ട്. പ്രധാന വിഗ്രഹത്തിന് മുന്നിലുള്ള പീഠത്തിലെ ശിവലിംഗാകൃതിയിലുള്ള ശില ദേവിയുടെ സ്വയംഭൂ ചൈതന്യമാണെന്നാണ് ഭക്തവിശ്വാസം. മഹിഷാസുര നിഗ്രഹത്തിന് ശേഷം അതിമനോഹരമായ പുഞ്ചിരിയോടെ നിൽക്കുന്ന ദേവീരൂപം 'വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മ' എന്ന സങ്കല്പത്തിലാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.




